< Back
Kerala
ചര്‍ച്ച പരാജയം; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
Kerala

ചര്‍ച്ച പരാജയം; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Web Desk
|
29 July 2025 8:05 PM IST

ബസുടമകള്‍ നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു

തൃശൂർ: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഇന്ന് തിരുവനന്തപുരത്ത് വെച്ച് ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട് കമ്മീഷണർ എന്നിവരുമായി ബസുടമ സംയുക്ത സമിതി ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കാൻ ബസുഉടമ സംയുക്ത സമിതി തീരുമാനിച്ചതായി സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ അറിയിച്ചു. ഓഗസ്‌റ്റ് ഒന്നിന് തൃശൂരിൽ ചേരുന്ന ബസുടമ സംയുക്ത സമിതി യോഗത്തിൽ വെച്ച് സമരത്തിന്റെ തീയ്യതി നിശ്ചയിച്ച് അനിശ്ചിത കാല സമരം പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർഡിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദീർഘ ദൂര പെർമിറ്റുകളും ലിമിറ്റഡ് സ്റ്റോപ് പെർമിറ്റുകളും യഥാസമയം പുതുക്കിനൽകുക മുതലായ അടിയന്തിരാവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്. ബസുടമകള്‍ നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു.

Related Tags :
Similar Posts