< Back
Kerala

Kerala
നെഹ്‌റു ട്രോഫി വള്ളംകളി: കാരിച്ചാൽ തന്നെ ജേതാവ്; അപ്പീൽ തള്ളി
|7 Oct 2024 6:07 PM IST
സമയത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനത്തിൽ അപാകതയില്ലെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ അന്തിമഫലത്തിൽ പിഴവില്ലെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. കാരിച്ചാൽ ചുണ്ടൻ തന്നെയാണു വിജയിയെന്നു പ്രഖ്യാപനം. നടുഭാഗം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബും കുമരകം ടൗൺ ബോട്ട് ക്ലബും നൽകിയ പരാതികൾ തള്ളി.
സമയത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനത്തിൽ അപാകതയില്ലെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാർട്ടിങ്ങിൽ പിഴവില്ലെന്ന് അപ്പീൽ കമ്മിറ്റി അറിയിച്ചു.
Summary: The Jury of Appeal Committee found that there was no error in the final result of the Nehru Trophy Boat Race and Karichal Chundan was the winner.