< Back
Kerala

Kerala
നായ വീട്ടിലേക്ക് വന്നതിനെച്ചൊല്ലി വാക്കുതര്‍ക്കം; തൃശൂരില്‍ അയൽവാസിയെ വെട്ടിക്കൊന്നു
|20 April 2025 7:04 AM IST
കോടശ്ശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്
തൃശൂർ: കോടശ്ശേരിയിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അയൽവാസിയായ അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെക്കുറിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.