< Back
Kerala
വാട്‌സ്ആപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
Kerala

വാട്‌സ്ആപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

Web Desk
|
10 Jun 2025 10:56 PM IST

ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം

കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു. വാടക സ്റ്റോർ ഉടമകളായ ഊരം വീട്ടിൽ നാസർ, സലിം എന്നിവർക്കാണ് വെട്ടേറ്റത്.

അയൽവാസിയായ ചിറക്കുനി ബഷീർ ആണ് ഇരുവരെയും വെട്ടിയത്. വാട്സ്ആപ്പില്‍ നാസറിനും സലീമിനും എതിരെ ബഷീർ മോശമായി പറഞ്ഞത് ചോദ്യം ചെയ്താണ് അക്രമം. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുന്നു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബഷീറിന്റെ വീട്ടില്‍വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വാട്സ്ആപ്പ് പരാമര്‍ശം ചോദിക്കാനാണ് ഇരുവരും ബഷീറിന്റെ വീട്ടിലെത്തിയത്.

നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് പരിക്ക്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

Watch Video Report


Similar Posts