< Back
Kerala

Kerala
ഇടുക്കിയിൽ മർദനമേറ്റ് യുവാവ് മരിച്ച സംഭവം: അയൽവാസികളായ അമ്മയും മകനും അറസ്റ്റിൽ
|12 Oct 2024 3:54 PM IST
ഇന്നലെയാണ് ജനീഷിന് അയൽവാസികളുടെ മർദനമേൽക്കുന്നത്.
ഇടുക്കി: ഉപ്പുതറയിൽ യുവാവ് മർദനമേറ്റ് മരിച്ച കേസിൽ അയൽവാസികളായ അമ്മയും മകനും അറസ്റ്റിൽ. മാട്ടുത്താവളം സ്വദേശി എൽസമ്മ മകൻ ബിബിൻ എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മർദനമേറ്റ അയൽവാസി ജനീഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇന്നലെയാണ് ജനീഷിന് അയൽവാസികളുടെ മർദനമേൽക്കുന്നത്. എൽസമ്മയുടെ വീടിൻ്റെ ചില്ലുകൾ തകർത്തെന്നാരോപിച്ചായിരുന്നു മർദനം. ഇതുമായി ബന്ധപ്പെട്ട പരാതിയും നിലവിലുണ്ട്. കാലങ്ങളായി ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജനീഷിനെ അവശനിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.
പൊലീസെത്തി ബന്ധുക്കളുടെ സഹായത്തോടെ ജനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു.