< Back
Kerala
വായില്‍ എന്തൊക്കെയോ കുത്തിക്കയറ്റി വസ്ത്രം വലിച്ചുകീറി വാഴത്തോട്ടത്തിലേക്ക് വലിച്ചിട്ടു: കൊണ്ടോട്ടിയിലെ പീഡനശ്രമത്തെ കുറിച്ച് പ്രദേശവാസി
Kerala

'വായില്‍ എന്തൊക്കെയോ കുത്തിക്കയറ്റി വസ്ത്രം വലിച്ചുകീറി വാഴത്തോട്ടത്തിലേക്ക് വലിച്ചിട്ടു': കൊണ്ടോട്ടിയിലെ പീഡനശ്രമത്തെ കുറിച്ച് പ്രദേശവാസി

Web Desk
|
26 Oct 2021 2:00 PM IST

വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസി

കൊണ്ടോട്ടിയില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനിക്ക് നേരെ പീഡനശ്രമം. പട്ടാപ്പകലാണ് സംഭവം. പെൺകുട്ടിയെ പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം അക്രമി സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. അക്രമിയെ തള്ളിയിട്ട ശേഷം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നും അയൽവാസി പറഞ്ഞു.

കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം എന്തൊക്കെയോ വായയില്‍ കുത്തിക്കയറ്റി. ഷാളൊക്കെ കീറി. കൈ രണ്ടും കെട്ടിയിട്ടു. കുട്ടിക്ക് കരയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഓടി ഇവിടെ വന്നുകയറുകയായിരുന്നു. ഡ്രസ് ഒക്കെ വലിച്ചുകീറിയ നിലയിലായിരുന്നു. ചളിയില്‍ മുങ്ങിയിരുന്നു. ഇവിടെ വന്ന ശേഷം കുളിക്കാന്‍ സൌകര്യം നല്‍കി. ഡ്രസ് ഒക്കെ മാറ്റി. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും അയല്‍വാസി പറഞ്ഞു.

സംഭവത്തില്‍ 15കാരന്‍ പിടിയിലായി. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയുടെ നാട്ടുകാരനാണ്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Similar Posts