< Back
Kerala
തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ്റെ കൊലപാതകത്തിൽ ബി.ജെ.പിക്കോ ആർ.എസ്.എസിനോ പങ്കില്ല: കെ സുരേന്ദ്രൻ
Kerala

തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ്റെ കൊലപാതകത്തിൽ ബി.ജെ.പിക്കോ ആർ.എസ്.എസിനോ പങ്കില്ല: കെ സുരേന്ദ്രൻ

Web Desk
|
21 Feb 2022 2:37 PM IST

ഹരിദാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.

തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ്റെ കൊലപാതകം പ്രദേശികമായ പ്രശ്നമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇതിൽ ബി.ജെ.പിക്കോ ആർ.എസ്.എസിനോ പങ്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.



Similar Posts