< Back
Kerala
നെന്മാറ ഇരട്ട കൊലപാതകം : എസ്‌എച്ച്ഒക്ക്‌ വീഴ്ച പറ്റിയെന്ന് എസ്‌പി
Kerala

നെന്മാറ ഇരട്ട കൊലപാതകം : എസ്‌എച്ച്ഒക്ക്‌ വീഴ്ച പറ്റിയെന്ന് എസ്‌പി

Web Desk
|
28 Jan 2025 6:10 PM IST

കൊല നടന്ന് രണ്ടാം ദിവസവും പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ അലയുകയാണ് പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ട കൊലപാതകത്തിൽ എസ്‌എച്ച്ഒക്ക്‌ വീഴ്ച്ച പറ്റിയെന്ന് എസ്‌പിയുടെ റിപ്പോർട്ട്. പ്രതിയായ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാദികൾ എസ്‌എച്ച്ഒ ഗൗനിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി പറഞ്ഞു.

നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യ ഉപാധി ലംഘിച്ചാണ് പ്രതിയായ ചെന്താമര പോത്തുണ്ടിയിൽ എത്തിയത്. ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല . കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ പൊലീസ് അറിയിച്ചില്ല .

കൊല നടന്ന് രണ്ടാം ദിവസവും പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ അലയുകയാണ് പൊലീസ്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് സംസ്കരിച്ചു.



Similar Posts