< Back
Kerala

Kerala
നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി
|3 March 2025 8:12 PM IST
ചിറ്റൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൊലീസിൽ നൽകിയ മൊഴിയിൽ സാക്ഷികൾ ഉറച്ചുനിന്നു.
നേരത്തെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചത്. മാർച്ച് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കും
2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ചെന്താമര ജാമ്യത്തിൽ വരുന്നതും ജാമ്യവ്യവസ്ഥ പൂർണമായി ലംഘിച്ചുകൊണ്ട് പോത്തുണ്ടിയിലെ ബോയിങ് കോളനിയിൽ താമസിച്ച് മറ്റ് രണ്ടു കൊലപാതകങ്ങൾ നടത്തുന്നതും.