< Back
Kerala
Chenthamara
Kerala

അഞ്ച് വാഹനങ്ങള്‍, അഞ്ച് വഴികള്‍; പൊലീസ് ചെന്താമരയെ ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റിയത് നാടകീയമായി

Web Desk
|
29 Jan 2025 6:58 AM IST

36 മണിക്കൂർ നീണ്ട അസാധാരണമായ തിരച്ചിലിനൊടുവിലാണ് ചെന്താമരയുമായി പൊലീസ് നെന്മാറ സ്റ്റേഷനിലെത്തുന്നത്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലയിൽ പ്രതി ചെന്താമരക്കെതിരെ ജനരോഷം. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ തടച്ചുകൂടിയ ജനക്കൂട്ടം ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആക്രോശിച്ചു. ഇവർക്ക് നേരെ പൊലീസ് ലാത്തി വീശിയത് സംഘർഷാവസ്ഥക്കിടയാക്കി. പ്രതിയെ ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി.

36 മണിക്കൂർ നീണ്ട അസാധാരണമായ തിരച്ചിലിനൊടുവിലാണ് ചെന്താമരയുമായി പൊലീസ് നെന്മാറ സ്റ്റേഷനിലെത്തുന്നത്. ജനരോഷം കണക്കിലെടുത്ത് ഒരു ഒരു പ്രൈവറ്റ് വാഹനത്തിലായിരുന്നു എത്തിച്ചത് . എന്നാൽ വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെ നാടകീയ രംഗങ്ങളായി സ്റ്റേഷന് മുന്നിൽ ....

പ്രതിഷേധം കടുത്തതോടെ നാട്ടുകാരെ പുറത്താക്കി പൊലീസ് ഗേറ്റ് പൂട്ടിയെങ്കിലും ഉന്തിലും തള്ളിലും ഇത് തകർന്നു... ഇതോടെ പൊലീസ് ലാത്തി വീശി, കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും നാട്ടുകാർ പറയുന്നു. പിന്നീട് സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകരെത്തിയത് വീണ്ടും സംഘർഷത്തിന് വഴിവെച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഒടുവിൽ പ്രതിയെ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റിയതും നാടകീയമായായിരുന്നു. അഞ്ചു പൊലീസ് വാഹനങ്ങൾ നെന്മാറ സ്റ്റേഷനിൽ നിന്നും പുറപ്പെടുകയും ഇവ അഞ്ചു വഴിയിലൂടെ കൊണ്ടുപോകുകയുമായിരുന്നു.



Similar Posts