< Back
Kerala
New Catholicos for the Jacobite Church Baselios Joseph anointed
Kerala

യാക്കോബായ സഭയ്ക്ക് പുതിയ കാതോലിക്ക; ബസേലിയോസ് ജോസഫ് അഭിഷിക്തനായി

Web Desk
|
25 March 2025 10:02 PM IST

ബെയ്റൂത്തിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാ കത്തീഡ്രലിലായിരുന്നു ചടങ്ങ്.

ബെയ്റൂത്ത്: യാക്കോബായ സുറിയാനിസഭ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ് അഭിഷിക്തനായി. ഇനി ബസേലിയോസ് ജോസഫ് പ്രഥമന്‍ കാതോലിക്ക ബാവ എന്നറിയിപ്പെടും. ബെയ്റൂത്തിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാ കത്തീഡ്രലിലായിരുന്നു ചടങ്ങ്.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് അദ്ദേഹത്തെ വാഴിച്ചത്. ലബനാൻ സമയം വൈകിട്ട് അഞ്ചിന് ആരംഭിച്ച (ഇന്ത്യൻ സമയം വൈകിട്ട് 8.30) സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.

സ്ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാർമികൻ ശ്രേഷ്ഠ കാതോലിക്കയ്ക്കു കൈമാറി. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും പുരോഹിതന്മാരും പള്ളിപ്രതിനിധികളും സന്നിഹിതരായിരുന്നു.

Similar Posts