< Back
Kerala

Kerala
ഏഴ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചെയർമാൻമാരായി
|30 Nov 2021 7:22 PM IST
കേരളാ ബാംബൂ കോർപ്പറേഷൻ ചെയർമാനായി ടി.കെ. മോഹനനെ നിശ്ചയിച്ചു.
വ്യവസായ വകുപ്പിന് കീഴിലുള്ള ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാരെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. കേരളാ ബാംബൂ കോർപ്പറേഷൻ ചെയർമാനായി ടി.കെ. മോഹനനെ നിശ്ചയിച്ചു. കിൻഫ്ര എക്‌സ്‌പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാനായി സാബു ജോർജ്ജിനേയും ആട്ടോ കാസ്റ്റ് ചെയർമാനായി അലക്‌സ് കണ്ണമലയേയും നിശ്ചയിച്ചു. ബിനോയ് ജോസഫ് ആണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ. ഹാൻഡി ക്രാഫ്റ്റ്‌സ് ഡവലപ്‌മെൻറ് കോർപ്പറേഷൻ ചെയർമാനായി പി.രാമഭദ്രനേയും കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ. ഇ) ചെയർമാനായി പീലിപ്പോസ് തോമസിനേയും നിശ്ചയിച്ചു. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനായി പി.ജയരാജൻ നേരത്തെ ചുമതലയേറ്റിരുന്നു.