< Back
Kerala
കെപിസിസിയിൽ പുതിയ കോർ കമ്മിറ്റി; 17 അംഗസമിതിയിൽ ദീപദാസ് മുൻഷി കൺവീനർ
Kerala

കെപിസിസിയിൽ പുതിയ കോർ കമ്മിറ്റി; 17 അംഗസമിതിയിൽ ദീപദാസ് മുൻഷി കൺവീനർ

Web Desk
|
31 Oct 2025 3:53 PM IST

തെരഞ്ഞെടുപ്പ് ഒരുക്കം, പ്രചാരണം, സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ കൂടിയാലോചനകൾ ഈ കമ്മിറ്റി നടത്തും

തിരുവനന്തപുരം: കെപിസിസിയിൽ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കൺവീനർ. 17 അംഗ സമിതിയിൽ എ.കെ ആൻ്റണിയും. തെരഞ്ഞെടുപ്പ് ഒരുക്കം, പ്രചാരണം, സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ കൂടിയാലോചനകൾ ഈ കമ്മിറ്റി നടത്തും.

സണ്ണി ജോസഫ്,വി.ഡി സതീശൻ, എ.കെ ആന്റണി, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.മുരളീധരൻ, വി.എം സുധീരൻ, എം.എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരാണ് കോർ കമ്മിറ്റിയിലെ അംഗങ്ങൾ.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചാരണ പരിപാടികളെ ഏകോപിപ്പിക്കുകയെന്നതാണ് പ്രധാനമായും പുതിയ കോർ കമ്മിറ്റിയുടെ ലക്ഷ്യം. ഏറെ നാളുകൾക്ക് ശേഷം എകെ ആന്‍റണി കോൺഗ്രസിന്‍റെ സുപ്രധാനമായ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയെന്ന പ്രത്യേകതയും പുതിയ പ്രഖ്യാപനത്തിലുണ്ട്. കോർ കമ്മിറ്റിയുടെ കൺവീനറായി കേരളത്തിൽ നിന്നൊരാളെ പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത മുഖ്യമന്ത്രിയെ ചൊല്ലി പുതിയ തർക്കം ഉടലെടുക്കാൻ സാധ്യതയുണ്ടെന്നത് പരിഗണിച്ചാണ് കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയെ കൺവീനറായി പ്രഖ്യാപിച്ചത്.

Similar Posts