< Back
Kerala

Kerala
'നടിയെ ആക്രമിച്ച കേസിൽ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നില്ലെന്ന് ഉറപ്പാക്കണം'; അന്വേഷണ സംഘത്തിന് പുതിയ എഡിജിപി യുടെ നിർദ്ദേശം
|29 April 2022 11:03 AM IST
ക്രൈംബ്രാഞ്ച് മേധാവി ദർബേഷ് സാഹേബിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പ്രത്യേക യോഗം ചേർന്നു
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ പുതിയ ക്രൈം ബ്രാഞ്ച് മേധാവി ഷേയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. അന്വേഷണ ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എ.ഡി.ജി.പിയുമായി പങ്കുവെച്ചു.കേസിന്റെ തൽസ്ഥിതി അന്വേഷണ ഉദ്യോഗസ്ഥർ എ.ഡി.ജി.പിയെ അറിയിച്ചു.
അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അന്വേഷണ സംഘത്തിന് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിർദേശം. തുടരന്വേഷണത്തിലും എഡിജിപി സംതൃപ്തി രേഖപ്പെടുത്തി.ഇന്നലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു യോഗം ചേർന്നത്.