< Back
Kerala

Kerala
പുതിയ ജനറൽ സെക്രട്ടറി; ലീഗിൽ എം.കെ മുനീറിനായി സമ്മർദം
|16 March 2023 7:05 PM IST
സലാമിനെ പിന്തുണച്ച് മറുവിഭാഗം
കോഴിക്കോട്: എം.കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാനായി മുസ്‍ലിം ലീഗിൽ സമ്മർദം. മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ പി.എം.എ സലാമിനെ ജനറൽ സെക്രട്ടറിയാക്കാനാണ് മറു വിഭാഗത്തിന്റെ നീക്കം. സംസ്ഥാന കൗൺസിലിന് മുന്നോടിയായി മുസ്‍ലിം ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിപ്പിച്ചു.
അതേസമയം പാർട്ടി ഏൽപ്പിക്കുകയാണെങ്കിൽ അത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുനീർ അറിയിച്ചതായാണ് വിവരം. മുനീറിന്റെ പേര് നേരത്തെ ചർച്ചകളിലുണ്ടായിരുന്നു എങ്കിലും പരിഗണനാ ലിസ്റ്റിൽ വന്നത് ഇപ്പോഴാണ്.