< Back
Kerala
എമ്പുരാനെ ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താനൊരുങ്ങി നിർമാതാക്കൾ
Kerala

'എമ്പുരാനെ' ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താനൊരുങ്ങി നിർമാതാക്കൾ

Web Desk
|
26 Feb 2025 11:52 AM IST

ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ആന്റണി പെരുമ്പാവൂരിനെ സസ്പെൻഡ് ചെയ്യാൻ നീക്കം

കൊച്ചി: എമ്പുരാൻ റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താൻ നിർമാതാക്കളുടെ നീക്കം. മാർച്ച് 27നാണ് സൂചന പണിമുടക്ക് നടത്താൻ നീക്കം നടക്കുന്നത്. ജൂൺ ഒന്നുമുതലുള്ള സിനിമ സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക്. ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ആന്റണി പെരുമ്പാവൂരിനെ സസ്പെൻഡ് ചെയ്യാനൊരുങ്ങുകയാണ് നിർമാതാക്കളുടെ സംഘടന.

മാർച്ച് 27ന് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ചേംബറിന്റെ നടപടി. മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് നിർദേശിച്ച് ഫിയോക്ക് ഉൾപ്പെടെയുള്ള സിനിമാ സംഘടനകൾക്ക് ഫിലിം ചേംബർ കത്തയച്ചു. ഫിലിം ചേംബറിന്റെ സൂചനാ പണിമുടക്ക് തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

Similar Posts