< Back
Kerala
തിരുവനന്തപുരം അതിരൂപതയെ നയിക്കാൻ ഇനി പുതിയ ഇടയൻ
Kerala

തിരുവനന്തപുരം അതിരൂപതയെ നയിക്കാൻ ഇനി പുതിയ ഇടയൻ

Web Desk
|
2 Feb 2022 8:56 PM IST

വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം ബിഷപ്പ് സൂസപാക്യം പാളയം കത്തീഡ്രൽ പള്ളിയിൽ വായിച്ചു

ലത്തീൻ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയ്ക്ക് പുതിയ അധ്യക്ഷൻ. ഫാദർ തോമസ് ജെ.നെറ്റോയെ പുതിയ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. ബിഷപ്പ് എം. സൂസപാക്യം വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായാണ് തോമസ് ജെ.നെറ്റോയെ തെരഞ്ഞെടുത്തത്.വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം ബിഷപ്പ് സൂസപാക്യം പാളയം കത്തീഡ്രൽ പള്ളിയിൽ വായിച്ചു.

എപ്പിസ്‌കോപ്പൽ വികാരിയായി പ്രവർത്തിക്കുന്നതിനിടെയാണ് തോമസ് നെറ്റോ പുതിയ പദവിയിൽ എത്തുന്നത്. പുതിയതുറ ഇടവക അംഗമാണ്. മെത്രാൻ അഭിഷേകത്തിന്റെ 32-ാം വാർഷിക ദിനത്തിലാണ് സൂസപാക്യം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ചെയ്യാൻ ആഗ്രഹിച്ചതിന്റെ ഒരംശം പോലും നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് സൂസപാക്യം പറഞ്ഞു. 2004 മുതൽ തിരുവനന്തപുരം അതിരൂപതയെ നയിച്ച സൂസപാക്യം തീരദേശ ജനതയുടെ പ്രശ്‌നങ്ങളടക്കം മുഖ്യധാരയിലെത്തിച്ചാണ് ശ്രദ്ധേയനാകുന്നത്.

Similar Posts