Kerala

Kerala
വിഐപി സുരക്ഷയ്ക്ക് പുതിയ തസ്തിക; ജി. ജയദേവിന് ചുമതല
|22 Feb 2023 8:44 PM IST
ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന പേരിലാണ് തസ്തിക
തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്ക് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതുതായി സൃഷ്ടിച്ചത്.
ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജി ജയദേവിന് പുതിയ തസ്തികയുടെ ചുമതല. എഡിജിപി ഇൻറലിജൻസിന് കീഴിലാണ് പുതിയ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് വി.ഐ.പി സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.