Kerala
ഇടുക്കിയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പുതിയ ദൗത്യ സംഘം; ഉത്തരവുമായി സർക്കാർ
Kerala

ഇടുക്കിയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പുതിയ ദൗത്യ സംഘം; ഉത്തരവുമായി സർക്കാർ

Web Desk
|
29 Sept 2023 2:30 PM IST

ഇടുക്കി കലക്ടറുടെ നേതൃത്തിലുള്ള സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുക

തിരുവനന്തപുരം: ഇടുക്കിയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പുതിയ സംഘം. ഇടുക്കി കലക്ടറുടെ നേതൃത്തിലുള്ള സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുക. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദൗത്യ സംഘം രൂപീകരിച്ച് ഉത്തരവിറക്കിയത്. ഭൂമി പതിവ് ചട്ടം ലംഘിച്ച് 34 കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് നേരത്തെ തന്നെ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിരയിരിക്കുന്നത്. എല്ലാ സർക്കാരുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അനധികൃത കയ്യേറ്റം. വി.എസ് സർക്കാരിന്റെ കാലത്ത് ഇത് വലിയ രീതിയിൽ അടിച്ചമറത്തിയിരുന്നു. പീന്നീട് വലിയ രാഷ്ട്രീയ ചർച്ചക്ക് ശേഷം അത് മരവിപ്പിക്കുകയായിരുന്നു.

Similar Posts