< Back
Kerala

Kerala
പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് പുതിയ വി.സി; ഡോ.കെ.എസ് അനിലിന് താത്കാലിക ചുമതല
|27 March 2024 7:36 PM IST
സർവകലാശാല വി.സി ഡോ.പി.സി ശശീന്ദ്രൻ കഴിഞ്ഞദിവസമാണ് രാജി വെച്ചത്
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലറെ ഗവർണർ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ്സ്റ്റോക്ക് വിഭാഗം പ്രൊഫസറായ ഡോ. കെ എസ് അനിലിനാണ് താൽക്കാലിക ചുമതല കൈമാറിയത്. ശ്രീനാരായണ യൂണിവേഴ്സിറ്റിയിലും പുതിയ വൈസ് ചാൻസിലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുസാറ്റ് മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗം ഡയറക്ടറായ ഡോ. വി.പി ജഗതി രാജിന് ആണ് താൽക്കാലിക ചുമതല. ഇന്നലെയാണ് ഗവർണർ ചുമതലപ്പെടുത്തിയ പൂക്കോട് സർവകലാശാലയിലെ വി.സി ഡോ.പി.സി ശശീന്ദ്രൻ രാജി വെച്ചത്. വി.സിമാർക്കായി നടത്തിയ ഹിയറിങ്ങിൽ നിന്ന് വിട്ടുനിന്ന മുൻ എസ്.എൻ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ നൽകിയ രാജി കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചിരുന്നു .