< Back
Kerala
ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേക്ക് ന്യൂ ഇയര്‍ യാത്ര; അഞ്ചംഗ സംഘത്തിലെ രണ്ടു പേരെ കാട്ടില്‍ കാണാതായി
Kerala

ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേക്ക് ന്യൂ ഇയര്‍ യാത്ര; അഞ്ചംഗ സംഘത്തിലെ രണ്ടു പേരെ കാട്ടില്‍ കാണാതായി

Web Desk
|
5 Jan 2023 10:48 AM IST

തേവരുപാറ സ്വദേശികളായ അൽത്താഫ് , ഹാഫിസ് എന്നിവരെയാണ് കാണാതായത്. രണ്ട് ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുകയാണ്

കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. തേവരുപാറ സ്വദേശികളായ അൽത്താഫ് , ഹാഫിസ് എന്നിവരെയാണ് കാണാതായത്. രണ്ട് ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേയ്ക്ക് പോയത്.

ന്യൂ ഇയർ ആഘോഷിക്കാനായാണ് കൊടൈക്കനാലിലേയ്ക്ക് പോയത്. പൂണ്ടി എന്ന ഉൾക്കാട്ടിലേക്കാണ് സംഘം ട്രക്കിങ്ങിനായി പോയത്. എന്നാൽ എല്ലാവരും തിരിച്ചിറങ്ങിയപ്പോൾ ഇരുവരും തിരിച്ചുവന്നില്ലെന്നാണ് കൂടെയുള്ളവർ പറയുന്നത്. കൊടൈക്കനാൽ പൊലീസാണ് ഇത് ആദ്യം അന്വേഷിച്ചത്. ശേഷം ഈരാറ്റുപേട്ട പൊലീസും നന്മക്കൂട്ടം എന്ന തെരച്ചിൽ സംഘവും അന്വേഷിക്കാനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.



Similar Posts