< Back
Kerala
പുതുവത്സരാഘോഷം; സംസ്ഥാനത്ത് പട്രോളിങ് ശക്തമാക്കാൻ പൊലീസ്‌
Kerala

പുതുവത്സരാഘോഷം; സംസ്ഥാനത്ത് പട്രോളിങ് ശക്തമാക്കാൻ പൊലീസ്‌

Web Desk
|
29 Dec 2022 3:54 PM IST

ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻറ്, വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.

തിരുവനന്തപുരം; പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻറ്, വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.

ആഘോഷങ്ങളോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധനയും കർശനമാക്കാനാണ് തീരുമാനം ആഘോഷവേളകളിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ അതിനെതിരെ ജാഗ്രത പുലർത്താനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

Similar Posts