< Back
Kerala
പൂച്ചയോടൊപ്പം കുഞ്ഞിന്റെ കരച്ചിലും; നാട്ടുകാർ എത്തിയപ്പോൾ കണ്ടത് ഒരുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ
Kerala

പൂച്ചയോടൊപ്പം കുഞ്ഞിന്റെ കരച്ചിലും; നാട്ടുകാർ എത്തിയപ്പോൾ കണ്ടത് ഒരുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ

Web Desk
|
24 Jun 2022 11:53 AM IST

കരുനാഗപ്പള്ളിയിലെ തറയിൽമുക്കിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

കൊല്ലം: കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽമുക്കിനു സമീപം വീടിനോട് ചേർന്നാണ് കുഞ്ഞിനെ നാട്ടുകാർ കണ്ടത്. കരച്ചിൽ കേട്ടാണ് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടത്.

ഒരു പൂച്ചമാത്രമാണ് ഈ സമയം കുഞ്ഞിന്റെ സമീപത്തുണ്ടായിരുന്നത്. പൂച്ചയുടെ കരച്ചിലിനൊപ്പം കുട്ടിയുടെ കരച്ചിൽ കൂടി കേട്ടപ്പോൾ സംശയം തോന്നിയാണ് അവിടെയെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ തന്നെ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മാറ്റി.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പരിശോധിച്ചുവരികയാണ്.

Similar Posts