< Back
Kerala
Newborn murder, Kochi,rapecase,kochimurder,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കൊച്ചി,നവജാതശിശുവിന്‍റെ കൊലപാതകം,
Kerala

പ്രസവിച്ചത് ഇന്ന് രാവിലെ; കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിച്ചു, പീഡനത്തിന് ഇരയായെന്ന് സംശയം

Web Desk
|
3 May 2024 1:12 PM IST

ഇന്ന് രാവിലെ അഞ്ചരയോടെയാണ് അതിജീവിത ഫ്ളാറ്റില ശുചിമുറിയില്‍ പ്രസവിച്ചത്

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അതിജീവിത ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ റോഡിന് സമീപത്തെ ഫ്‌ളാറ്റിൽ താമസിക്കുന്ന അതിജീവിതയെയും അച്ഛനെയും അമ്മയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായെന്ന് സംശയമുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അതിജീവിത കുറ്റം സമ്മതിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. റോഡിന് സമീപത്തെ മാലിന്യക്കുഴിയിലേക്ക് മൃതദേഹം എറിയാനായിരുന്നു വിചാരിച്ചതെങ്കിലും റോഡിലേക്ക് വീഴുകയായിരുന്നു.

കൊലപാതകവും പീഡനവും രണ്ടു കേസ് ആയി തന്നെ അന്വേഷിക്കും.അതിജീവിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അതിജീവിതയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.


Similar Posts