< Back
Kerala
Youth found dead in Kannur
Kerala

റെയിൽവേ സ്‌റ്റേഷന്റെ മേൽപ്പാലത്തിൽ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

Web Desk
|
8 Sept 2024 11:27 AM IST

ബാഗിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

തൃശൂർ: റെയിൽവേ സ്‌റ്റേഷന്റെ മേൽപ്പാലത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മേൽപ്പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കിടക്കുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോളാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഒരു ദിവസം പ്രായമാണ് ആൺ കുഞ്ഞിനുള്ളത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താൻ സ്ഥലത്തെ സിസിടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Similar Posts