< Back
Kerala

Kerala
വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
|6 Sept 2022 8:51 AM IST
നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.നിഖിത (26) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് അനീഷിനെ അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. അനീഷിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
പുലര്‍ച്ചെ നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ എത്തുന്നത്. തലയ്ക്ക് അടിയേറ്റ് കിടക്കുന്ന നിഖിലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖില. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.