< Back
Kerala
നടിയെ ആക്രമിച്ച കേസുമായി ബിഷപ്പിന് ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപത
Kerala

നടിയെ ആക്രമിച്ച കേസുമായി ബിഷപ്പിന് ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപത

Web Desk
|
23 Jan 2022 4:34 PM IST

ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻക ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ നെയ്യാറ്റിൻകര ബിഷപ്പിന് ബന്ധമില്ലെന്ന് രൂപത. ദിലീപുമായോ ആരോപണമുന്നയിച്ച വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻക ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചത്. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായെന്നും ദിലീപ് പറയുന്നു.

ബിഷപ്പിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് സാമുദായിക സ്പർദ്ധ വളർത്താനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.



Similar Posts