< Back
Kerala

Kerala
കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമമെന്ന് എൻ.ഐ.എ; ഒരാൾ കസ്റ്റഡിയിൽ
|12 Sept 2023 9:32 AM IST
തൃശൂർ സ്വദേശി നബീൽ അഹമ്മദ് ആണ് നേതൃത്വം കൊടുത്തതത് എന്ന് എൻ.ഐ.എ.
തിരുവനന്തപുരം: കേരളത്തിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമമെന്ന് എൻ.ഐ.എ. പെറ്റ് ലവേഴ്സ് എന്നപേരിൽ ടെലഗ്രാം ഗ്രുപ്പ് പ്രവർത്തിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനും പദ്ധതി ഇട്ടതായും കണ്ടെത്തൽ. തൃശൂർ സ്വദേശി നബീൽ അഹമ്മദ് ആണ് നേതൃത്വം കൊടുത്തതത് എന്ന് എൻ.ഐ.എ. ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ചെന്നൈയിൽ വച്ചാണ് നബീലിനെ എൻ ഐ എ പിടികൂടിയത്.