< Back
Kerala

Kerala
മഞ്ചേരി ഗ്രീൻവാലി അക്കാദമിയിൽ എൻഐഎ പരിശോധന
|10 Oct 2022 9:52 PM IST
ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധനക്കെത്തിയത്.
മലപ്പുറം: പോപുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള മഞ്ചേരി കാരാപറമ്പ് ഗ്രീൻവാലി അക്കാദമിയിൽ എൻഐഎ പരിശോധന. ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധനക്കെത്തിയത്. പോപുലർ ഫ്രണ്ടിനെതിരായ നടപടിയുടെ തുടർച്ചയായാണ് പരിശോധന. ഗ്രീൻവാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയിലും പരിശോധന നടത്തി. പരിശോധന ഇപ്പോഴും തുടരുകയാണ്.
സെപ്റ്റംബർ 22ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നിരവധി പോപുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആറിന്റെ കോപ്പിയും അറസ്റ്റ് മെമ്മോയും ഇവർക്ക് നൽകിയതായി ഇന്ന് എൻഐഎ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.