< Back
Kerala
nia raid former popular front workers homes
Kerala

കണ്ണൂരിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന

Web Desk
|
13 Aug 2023 11:32 AM IST

മലപ്പുറം ജില്ലയിലും മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഇന്ന് റെയ്ഡ് നടന്നിരുന്നു.

കണ്ണൂർ: മലപ്പുറത്തും കണ്ണൂരിലും മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന. പുലർച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവർ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരായിരുന്നു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

മലപ്പുറത്തും ഇന്ന് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

Similar Posts