< Back
Kerala
NIA Raid kochi sys worker in custody

NIA 

Kerala

പോപുലർ ഫ്രണ്ട് നേതാവിന്റെ ബന്ധുവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്; എസ്.വൈ.എസ് പ്രവർത്തകൻ കസ്റ്റഡിയിൽ

Web Desk
|
5 March 2023 9:35 AM IST

എസ്.വൈ.എസ് പ്രവർത്തകനായ ഇർഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി: എറണാകുളം എടവനക്കാട് പോപുലർ ഫ്രണ്ട് നേതാവിന്റെ ബന്ധുവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. പി.എഫ്.ഐ നേതാവിന്റെ ബന്ധുവായ എസ്.വൈ.എസ് പ്രവർത്തകനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. എസ്.വൈ.എസ് പ്രവർത്തകനായ ഇർഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്.

പോപുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനയുടെ നേതാക്കളെ കേന്ദ്രീകരിച്ച് പല ഘട്ടങ്ങളായി എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് പോപുലർ ഫ്രണ്ട് നേതാവായിരുന്ന എടവനക്കാട് തൈവളപ്പ് അയ്യൂബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. അയ്യൂബിന്റെ സഹോദരന്റെ മകനായ ഇർഷാദിന്റെ വീട്ടിലാണ് ഇന്ന് റെയ്ഡ് നടന്നത്.

കാന്തപുരം വിഭാഗം എസ്.വൈ.എസിന്റെ പ്രവർത്തകനാണ് ഇർഷാദ്. എസ്.വൈ.എസിന്റെ ഒരു പരിപാടിക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ നാലിന് തുടങ്ങിയ റെയ്ഡ് രാവിലെ എട്ടിനാണ് പൂർത്തിയായത്. അയ്യൂബുമായി ബന്ധപ്പെട്ട ചില ഡയറികൾ ഇർഷാദിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായാണ് വിവരം.

Similar Posts