< Back
Kerala

Kerala
പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ
|25 Jun 2025 1:27 PM IST
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎയുടെ പരാമർശം
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ. ദേശവിരുദ്ധ കേസിൽ നാല് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.
ശ്രീനിവാസൻ വധക്കേസ് പ്രതി സിറാജുദിന്റെ പക്കൽ നിന്ന് 240 പേരുടെ പട്ടികയും എൻഐഎ പിടിച്ചെടുത്തു. ആലുവ പെരിയാർവാലിയിലെ പിഎഫ്ഐ - ഓഫീസിൽ നിന്ന് ലഭിച്ചവരുടെ പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
69 ആംപ്രതി അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെ പട്ടിക പിടിച്ചെടുത്തെന്നും എൻഐഎ അറിയിച്ചു. 2022ൽ രജിസ്റ്റർ ചെയ്ത പിഎഫ്ഐ കേസും ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസും അന്വേഷിക്കുന്ന സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വാർത്ത കാണാം: