< Back
Kerala
നിധിനയുടെ പോസ്റ്റുമോർട്ടം ഇന്ന്; അഭിഷേകിനെ കോളജിലെത്തിച്ച് തെളിവെടുക്കും
Kerala

നിധിനയുടെ പോസ്റ്റുമോർട്ടം ഇന്ന്; അഭിഷേകിനെ കോളജിലെത്തിച്ച് തെളിവെടുക്കും

Web Desk
|
2 Oct 2021 6:30 AM IST

അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലായില്‍ സുഹൃത്ത് കഴുത്തറുത്ത് കൊന്ന നിധിനയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. അതേസമയം അറസ്റ്റിലായ പ്രതി അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ നിധിനയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രാവിലെ എത്തിക്കുന്ന മൃതദേഹം 10 മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണമായി ക്യാമറയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിക്കും.

പ്രതിയായ അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തന്നെ തെളിവെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രണയത്തിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Similar Posts