< Back
Kerala

Kerala
നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്: രണ്ടാംപ്രതി അബിൻരാജ് കസ്റ്റഡിയിൽ
|27 Jun 2023 12:24 AM IST
നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത് അബിൻ രാജ് ആണ്.
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ രാജ് പിടിയിൽ. വിദേശത്ത് നിന്ന് നാട്ടിലെത്തുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത് അബിൻ രാജ് ആണ്.
അബിൻ രാജ് ചതിച്ചെന്നും എസ്.എഫ്.ഐ വഴിയാണ് അബിനുമായി പരിചയമെന്നും നിഖിൽ തോമസ് പൊലീസിന് മൊഴി നൽകിയിരുന്നു. സർട്ടിഫിക്കറ്റിനായി സ്വകാര്യ ഏജൻസിക്ക് നൽകിയ പണം അബിന്‍റേതാണെന്നും അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇന്ന് കസ്റ്റഡിയിൽ ഹാജരാക്കിയാൽ നിഖിലിന്‍റെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും. അബിന്‍ നിലവില്‍ മാലിദ്വീപിലാണെന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്.