< Back
Kerala

Kerala
'നമ്മൾ മുന്നോട്ട്': പി.വി അൻവറിനെ പിന്തുണച്ച് നിലമ്പൂർ ആയിഷ
|2 Oct 2024 5:11 PM IST
അൻവറിനെ നേരിൽ കണ്ടാണ് നിലമ്പൂർ ആയിഷ പിന്തുണ അറിയിച്ചത്
നിലമ്പൂർ: പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ. അൻവറിനെ നേരിൽ കണ്ടാണ് നിലമ്പൂർ ആയിഷ പിന്തുണ അറിയിച്ചത്. അൻവറിന്റെ പോരാട്ടത്തിന് നൂറ് ശതമാനം പിന്തുണ അറിയിക്കുന്നതായി ആയിഷ പറഞ്ഞു. കൂടിക്കാഴ്ചയുടെ വിഡിയോ അൻവർ ഫേസ്ബുക്കിൽ പങ്കുവച്ചു. 'ഐഷാത്ത എന്ന സഖാവ് നിലമ്പൂർ ആയിഷ..
'മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി.. ഐഷാത്തയ്ക്കും ചില കാര്യങ്ങൾ പറയാനുണ്ട്,,' എന്ന കുറിപ്പോടെയാണ് വിഡിയോ.
ഇന്ന് ഞാൻ നടത്തുന്ന പോരാട്ടത്തിന് ആയിഷാത്തയുടെ പൂർണ പിന്തുണയുണ്ടെന്ന് അൻവർ പറയുന്നതും നൂറ് ശതമാനം പിന്തുണയ്ക്കുന്നുവെന്ന് അവർ മറുപടി പറയുന്നതും ദൃശ്യത്തിലുണ്ട്.
സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങളും കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകളും നടത്തിയ അൻവർ തുറന്ന പോരിനാണ് തുടക്കമിട്ടിരിക്കുന്നത്.