< Back
Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്:  പോളിങ് 42.01 ശതമാനം
Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോളിങ് 42.01 ശതമാനം

Web Desk
|
19 Jun 2025 1:31 PM IST

പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 42.01 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്.

തെരഞ്ഞെടുപ്പില്‍ വലിയ വിജയപ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പറഞ്ഞു.യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും,യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടൻ ഷൗക്കത്ത്‌ പ്രതികരിച്ചു.ജനകീയ സ്ഥാനാർഥിയെന്ന നിലയിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു പി.വി അൻവറിന്റെ പ്രതികരണം.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.25,000 ത്തിൽ അധികം വോട്ടിന്റെഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നായിരുന്നു കൺവീനർ ടി.പി രാമകൃഷ്ണന്റെ പ്രതികരണം.


Similar Posts