< Back
Kerala
election kerala
Kerala

നിലമ്പൂർ ഇനി ഉപതെരഞ്ഞെടുപ്പ് ചൂടിൽ; വോട്ടെടുപ്പ് ജൂൺ 19ന്

Web Desk
|
25 May 2025 9:29 AM IST

നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19ന് തെരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 നാണ് വോട്ടെണ്ണൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഔദ്യോഗിക വിജ്ഞാപനം മേയ് 26ന് നടത്തും.

നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ജൂൺ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂൺ മൂന്നിന് നടക്കും. നോമിനേഷൻ പിൻവലിക്കേണ്ട അവസാനദിനം ജൂൺ അഞ്ചാണ്.

പി.വി അൻവർ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് മനപൂർവ്വം വൈകിപ്പിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങളുമായി പി.വി അൻവർ രംഗത്ത് വന്നിരുന്നു.

നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

Similar Posts