< Back
Kerala

Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മത്സരിക്കുമെന്ന സൂചന നൽകി ബിജെപി
|31 May 2025 4:43 PM IST
അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എൽഡിഎഫും യുഡിഎഫുമാണെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു
നിലമ്പൂർ: നിലമ്പൂരിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി. മത്സരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എൽഡിഎഫും യുഡിഎഫുമാണെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനവും പ്രചരണവുമടക്കം തുടങ്ങി കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
watch video: