< Back
Kerala

Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
|17 Jun 2025 6:38 AM IST
വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണിവരെയാണ് കൊട്ടിക്കലാശം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണിവരെയാണ് കൊട്ടിക്കലാശം. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം ഉണ്ടാകും.
നിലമ്പൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിൻ്റെ കൊട്ടിക്കലാശത്തിലാണ് എം. സ്വരാജ് പങ്കെടുക്കുക. അർബൻ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം. പി.വി അൻവറിന് ചന്തകുന്നിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.
സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.