< Back
Kerala
കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി നിലമ്പൂരുകാർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ; ആര്യാടന്‍ ഷൗക്കത്ത്‌
Kerala

'കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി നിലമ്പൂരുകാർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ'; ആര്യാടന്‍ ഷൗക്കത്ത്‌

Web Desk
|
23 Jun 2025 6:59 AM IST

'ക്രോസ് വോട്ട് ആരോപണത്തിലും അൻവറിന് മറുപടിയില്ല'

നിലമ്പൂർ: വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു ആശങ്കയുമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്‌. നിലമ്പൂരില്‍ പത്ത് മാസത്തേക്ക് വേണ്ടി എംഎൽഎയെ തെരഞ്ഞെടുക്കാനുള്ള ഒന്നായി ഇതിനെ ആരും കാണുന്നില്ലെന്ന് ഷൗക്കത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു.

'കേരളം ഉറ്റുനോക്കുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി നിലമ്പൂരുകാർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. അന്‍വര്‍ പറഞ്ഞ ഒന്നിനും ഞാനിതുവരെ മറുപടി പറയില്ല. ക്രോസ് വോട്ട് ആരോപണത്തിലും അൻവറിന് മറുപടിയില്ല. യുഡിഎഫിനാണ് വിജയമെന്ന് മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കണക്കില്‍ വളരെ മോശമാണ്.എന്നാലും ഏഴ് പഞ്ചായത്തിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷ'. അദ്ദേഹം പറഞ്ഞു.

Similar Posts