< Back
Kerala

Kerala
നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാൾ കൂടി അറസ്റ്റിൽ
|30 Oct 2024 6:02 PM IST
നീലേശ്വരം സ്വദേശി വിജയൻ (62) ആണ് അറസ്റ്റിലായത്.
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നീലേശ്വരം സ്വദേശി വിജയൻ (62) ആണ് അറസ്റ്റിലായത്. വെടിക്കെട്ട് നടത്താൻ ചുമതലപ്പെടുത്തിയ രാജേഷിന്റെ സഹായിയായി പ്രവർത്തിച്ചയാളാണ് വിജയൻ.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വധശ്രമം, എക്‌സ്‌പ്ലോസീവ് ആക്ട്, സ്‌ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വെടിക്കെട്ട് അപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കലക്ടർക്കും എസ്പിക്കും കമ്മീഷൻ നിർദേശം നൽകി. കാസർകോട് നടക്കുന്ന അടത്തു സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 154 പേർക്കാണ് പൊള്ളലേറ്റത്.