< Back
Kerala

Kerala
നിമിഷ ഫാത്തിമയേയും കുഞ്ഞിനെയും നാട്ടിലെത്തിക്കണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും
|26 Aug 2021 7:12 AM IST
ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാണാവശ്യം.
അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹരജിയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിലപാട് തേടിയിരുന്നു. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.
ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാണാവശ്യം. വിഷയത്തിൽ കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും.