< Back
Kerala
നിമിഷ പ്രിയയുടെ മോചനം: നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി
Kerala

നിമിഷ പ്രിയയുടെ മോചനം: നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി

Web Desk
|
18 July 2025 12:47 PM IST

ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി

ന്യൂഡല്‍ഹി: നിമിഷപ്രീയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള മധ്യസ്ഥതയ്ക്കായി ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയുടെ സഹായം തേടി.ആറംഗസംഘത്തെ യെമനിൽ അയക്കാൻ അനുമതി വേണമെന്നാണ് ഹരജിക്കാരായ ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.

യാത്രാവിലക്ക് ഒഴിവാക്കി നയതന്ത്ര സംഘത്തെ അയക്കാൻ അനുമതി നൽകണമെന്നതായിരുന്നു സുപ്രീംകോടതിയിൽ ആക്ഷൻ കൗൺസിലിന്റെ ആവശ്യം . നിമിഷ പ്രിയയുടെ വധശിക്ഷ തീയതി പ്രഖ്യാപിച്ചോ എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. തീയതി തീരുമാനിച്ചിട്ടില്ലെന്നും ദയാധന ചർച്ചകളാണ് ഇനി നടക്കേണ്ടത് എന്ന്നായിരുന്നു മറുപടി.

അന്താരാഷ്ട്ര തലത്തിൽ ഇടപെടുന്ന മതപണ്ഡിതൻ ഹുസ്സൈൻ സഖാഫി ,യെമൻ ബന്ധമുള്ള ഹാമിദ് എന്നിവരെ ഉൾപ്പെടെ സംഘത്തിൽ ഉൾപ്പെടുത്തണം എന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് മാത്രമേ നേരിട്ട് പോകാൻ കഴിയൂ എന്ന നിലപാടാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ വെങ്കട്ട രമണി ചൂണ്ടിക്കാട്ടിയത്. സംഘടനാ തലത്തിലുള്ള ഇടപെടലുകൾ വിപരീത ഫലം ഉണ്ടായേക്കുമെന്ന ആശങ്കയും കേന്ദ്രം ഉയർത്തി.

കേന്ദ്രസർക്കാരിന്റെ ഇതുവരെയുള്ള എല്ലാ ശ്രമമങ്ങൾക്കും നന്ദി അറിയിച്ച ആക്ഷൻ കൗൺസിൽ ആവശ്യത്തിൽ നിന്നും പിന്മാറിയില്ല .ഇതോടെയാണ് സംഘത്തിന്റെ അനുമതിക്കായി കേന്ദ്രത്തിനു അപേക്ഷ നൽകാൻ ആക്ഷൻ കൗൺസിലിനോടും പരിഗണിക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടത്. ആക്ഷൻ കൗൺസിലിന്റെ അടുത്ത മാസം 14 നു വീണ്ടും പരിഗണിക്കും

Similar Posts