< Back
Kerala
നിമിഷപ്രിയയുടെ മോചനം;ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോ​ഗിച്ച് കേന്ദ്രം

നിമിഷപ്രിയ Photo: MediaOne 

Kerala

നിമിഷപ്രിയയുടെ മോചനം;ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോ​ഗിച്ച് കേന്ദ്രം

Web Desk
|
16 Oct 2025 12:23 PM IST

കൊല്ലപ്പെട്ട യമനി പൗരന്റെ കുടുംബവുമായി ചർച്ച തുടരുകയും നിമിഷക്ക് മാപ്പ് നൽകാനുള്ള ധാരണയിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്

ന്യൂഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര സർക്കാർ. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ആക്ഷൻ കൗൺസിലിന്റെ ഹരജി സുപ്രിംകോടതി ജനുവരിയിൽ പരിഗണിക്കാൻ മാറ്റി.

കൊല്ലപ്പെട്ട യമനി പൗരന്റെ കുടുംബവുമായി ചർച്ച തുടരുകയും നിമിഷക്ക് മാപ്പ് നൽകാനുള്ള ധാരണയിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. ധാരണ കോടതിയിലെത്തുകയും വധശിക്ഷ റദ്ദാക്കുകയുമാണ് ഇനി നടക്കാനുള്ളത്. അതേ സമയം മധ്യസ്ഥ ചർച്ചയോട് യുവാവിന്റെ സഹോദരന് എതിർപ്പാണ്. വധശിക്ഷ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നിരന്തരം കത്തയക്കുന്നുണ്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ്.

യെമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.

Similar Posts