< Back
Kerala
Vellaramkunnu omni accident
Kerala

വയനാട് വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ചു; ഒമ്പത് പേർക്ക് പരിക്ക്

Web Desk
|
10 Sept 2024 6:21 PM IST

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി, പ്രതിശ്രുത വരനായ ജെൻസൻ എന്നിവർ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്

കല്‍പറ്റ: വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസും ഒമ്നി വാനും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി, പ്രതിശ്രുത വരനായ ജെൻസൻ എന്നിവർ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്.

ശ്രുതിക്ക് മാതാപിതാക്കളടക്കം ഒമ്പത് പേരെ ഉരുൾപൊട്ടലിൽ നഷ്ടമായിരുന്നു. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ജെൻസനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Watch Video Report


Related Tags :
Similar Posts