< Back
Kerala

Kerala
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ വേണം; സുമനസുകളുടെ സഹായം തേടി ഒൻപതു വയസുകാരൻ സിനാൻ
|24 Feb 2023 7:06 AM IST
കഴിഞ്ഞ 5 വർഷത്തിലധികമായി മജ്ജ മാറ്റൽ ശസ്ത്രക്രിയ നടത്താൻ ഡോണെറെ തിരയുകയാണ്
കോഴിക്കോട്: ഒൻപത് വയസ് പ്രായമുള്ള മകന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കർണാടക സ്വദേശിയായ സാഹിറ. തലാസീമിയ മേജർ എന്ന രോഗം ബാധിച്ച സിനാന് അടുത്തമാസം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സയ്ക്ക് 50 ലക്ഷം രൂപ ചിലവ് വരും. ജനിച്ച് മുന്നാം മാസം മുതൽ സിനാൻ വീടിനുള്ളിൽ കഴിയുകയാണ്.
ഇതിനോടകം മുന്നൂറിലധികം തവണ സിനാന്‍റെ ശരീരത്തിൽ രക്തം കയറ്റി കഴിഞ്ഞു. ഇനിയും ഇങ്ങനെ തുടരാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ 5 വർഷത്തിലധികമായി മജ്ജ മാറ്റൽ ശസ്ത്രക്രിയ നടത്താൻ ഡോണെറെ തിരയുകയാണ്. എന്നാൽ അവിടെയും നിരാശ മാത്രമാണ് ഫലം. വാപ്പ ഉപേക്ഷിച്ച് പോയ സിനാന് ഉമ്മ മാത്രമാണ് ഉള്ളത്.കഴിഞ്ഞ എട്ട് വർഷമായി മകൻ്റെ ചികിത്സയ്ക്കായി ഇവർ കേരളത്തിലുണ്ട്.