< Back
Kerala
Kerala Police
Kerala

നിറത്തിന്റെ പേരിൽ ഭർതൃവീട്ടിൽ അപമാനം; 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
14 Jan 2025 6:56 PM IST

കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു

മലപ്പുറം: കൊണ്ടോട്ടിയിൽ പത്തൊമ്പതുകാരി മരിച്ച നിലയിൽ. കൊണ്ടോട്ടി വടക്കേകുളം ഷഹാന മുംതാസ് ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ.കോളജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയാണ്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലം പെൺകുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊണ്ടോട്ടി ബ്ലോക്ക്‌ റോഡിലെ വീട്ടിൽ ഷഹാന മുംതാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. ഏഴ് മാസം മുമ്പായിരുന്നു ഷഹാനയും മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും തമ്മിലുള്ള വിവാഹം.. വിവാഹത്തിന് പിന്നാലെ ഭർത്താവ് നിറത്തിന്റെ പേരിൽ പെൺകുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.ഭർതൃമാതാവും അവഹേളിച്ചു..ഇതിൽ മനം നൊന്താണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു..

മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.ഭർത്താവ് അബ്ദുൽ വാഹിദ് വിദേശത്താണ്..

Similar Posts