< Back
Kerala
നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു
Kerala

നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു

Web Desk
|
9 May 2025 12:10 PM IST

സമ്പർക്കപ്പട്ടികയിലുള്ളവരില്‍ 12 പേർ കുടുംബാംഗങ്ങളാണ്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ളോണൽ ആന്റി ബോഡി നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

49 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു.12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്ക് രോഗലക്ഷണമുള്ളത്. ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡി.കോളജിൽ ചികിത്സയിലാണ്.ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയാണ്.രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ എടുത്തതായും മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവർത്തനത്തിന് 25 കമ്മിറ്റികൾ രൂപീകരിച്ചു. സമീപ ജില്ലകളിലും പരിശോധന നടത്തും. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട്മാപ്പും പുറത്ത് വിട്ടു.

ഇന്നലെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. രോ​ഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. ഈ വർഷം ആദ്യമായിട്ടാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.





Similar Posts