< Back
Kerala
നിപ ബാധിച്ച പാലക്കാട് സ്വദേശിയെ കോഴിക്കോട്ടേക്ക് മാറ്റി; സംസ്ഥാനത്ത് 87 ആരോഗ്യപ്രവർത്തകരടക്കം 425 പേർ സമ്പർക്ക പട്ടികയിൽ
Kerala

നിപ ബാധിച്ച പാലക്കാട് സ്വദേശിയെ കോഴിക്കോട്ടേക്ക് മാറ്റി; സംസ്ഥാനത്ത് 87 ആരോഗ്യപ്രവർത്തകരടക്കം 425 പേർ സമ്പർക്ക പട്ടികയിൽ

Web Desk
|
6 July 2025 6:33 AM IST

പ്രത്യേക ആംബുലൻസിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ മെഡി. കോളേജിലേക്ക് എത്തിച്ചത്

കോഴിക്കോട്:നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്കാണ് യുവതിയെ മാറ്റിയത്. പോർട്ടബിൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ ആണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ കോളേജിലേക്ക് എത്തിച്ചത്.

കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവർത്തകരാണ്. നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിരിക്കെ മരിച്ചിരുന്നു.


Similar Posts