< Back
Kerala
നിപ: ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂട്ടാൻ പഴങ്ങളുടെ ഫലവും നെഗറ്റീവ്
Kerala

നിപ: ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂട്ടാൻ പഴങ്ങളുടെ ഫലവും നെഗറ്റീവ്

Web Desk
|
18 Sept 2021 4:31 PM IST

നിപ വൈറസ് സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാൻ കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂട്ടാൻ പഴങ്ങളുടെ ഫലവും നെഗറ്റീവ്. പ്രദേശത്തെ അടയ്ക്കയിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തി. നിപയുടെ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. കുട്ടിയുമായി ഇടപഴകിയ ആടിന്റെ രക്തസാമ്പിളുകൾ പരിശോധനക്കയച്ചുവെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. പിന്നീട് കാട്ടുപന്നി, വവ്വാലുകൾ എന്നിവയിലും പരിശോധന നടത്തിയെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല.


Similar Posts